വർക്കല പാപനാശത്തെ സർക്കാർ യോഗ പ്രകൃതി ചികിത്സ ആശുപത്രിയിൽ വായനശാല തയ്യാറാക്കുന്നതിനായി പൊതുജനങ്ങൾക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യാം. ആശുപത്രിയിൽ സജ്ജമാക്കിയിട്ടുള്ള പുസ്തക തൊട്ടിലിൽ പുസ്തകങ്ങൾ നിക്ഷേപിക്കാവുന്നതാണ്. കൂടാതെ സ്ഥാപനത്തിൻ്റെ പേരിൽ പാഴ്സലായും പുസ്തകങ്ങൾ അയച്ചു നൽകാം. വിലാസം: സൂപ്രണ്ട്, ഗവൺമെൻറ് യോഗ നാച്യുറോപ്പതി ഹോസ്പിറ്റൽ, പാപനാശം, വർക്കല 695141
#book #library #donation