നാവായിക്കുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മടവൂർ ജങ്ഷനിൽ ആഹ്ലാദ പ്രകടനം നടത്തി.

രാഹുൽ ഗാന്ധിക്കെതിരെ ഗുജറാത്ത് കോടതി നടത്തിയ അന്യായമായ വിധി പ്രസ്താവം ബഹുമാനപ്പെട്ട സുപ്രീംകോടതി സ്റ്റേ ചെയ്ത വിധിയിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് നാവായിക്കുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മടവൂർ ജങ്ഷനിൽ നടത്തിയ ആഹ്ലാദ പ്രകടനം നാവായിക്കുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അനീഷ് കുമാറിന്റെ അധ്യക്ഷതയിൽ ഡി.ഡി. സി അംഗം തകരപ്പറമ്പ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.മടവൂർ മണ്ഡലം പ്രസിഡന്റ്‌ ആർ. അനിൽകുമാർ,പുലിയൂർക്കോണം മണ്ഡലം പ്രസിഡന്റ്‌ എ.ഹസീന, കിളിമാനൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ എ.നിഹാസ്,എസ്.ആർ അഫ്സൽ,എ.ജെ ജിഹാദ്, കോൺഗ്രസ്സ് നേതാക്കളായ ബിജു.പി.ചന്ദ്രൻ,എ.നവാസ്,എ.ആർ ഷൂജ പള്ളിക്കൽ,അരുൺ എം. സ്,ബി. ആർ റിയാസ്,അനൂപ് പകൾക്കുറി,സന്ധ്യ എസ്, സന്ധ്യ സി,മിഥുൻ കൃഷ്ണൻ എ.എം,മുളവന സജീവ്,നാസർ തോളൂർ,ത്രിതല പഞ്ചായത്ത്‌ ജനപ്രതിനിധികൾ,തുടങ്ങി കോൺഗ്രസിന്റെയും, യൂത്ത് കോൺഗ്രസിന്റെയും,മഹിളാ കോൺഗ്രസിന്റെയും നേതാക്കന്മാർ പങ്കെടുത്തു.