കർക്കിടകം 31 വൈകുന്നേരം 6:30 ന് ശിവഗിരി മഹാസമാധിയിൽ ധർമ്മചര്യ യജ്ഞത്തിന് ഉളള ഗുരുദേവ ചിത്രവും ധർമ്മ പതാകയും ശ്രീനാരായണ ധർമ്മസംഘം പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികളും, ഗുരുധർമ്മ പ്രചരണ സഭാ സെക്രട്ടറി ശ്രീമദ് അസംഗാനന്ദഗിരി സ്വാമികളും ചേർന്ന് കൈമാറി.
ഗുരുധർമ്മ പ്രചരണ സഭയുടെ നേതൃത്വത്തിൽ നടക്കുന്ന ധർമ്മചര്യ യജ്ഞത്തിന്റെ ഭാഗമായി ചാത്തനൂർ, ചിറയിൻകീഴ്, ആറ്റിങ്ങൽ, വർക്കല, എന്നീ മണ്ഡലങ്ങൾക്കായുള്ള ധർമ്മ പതാകയും ഗുരുദേവ ചിത്രവുമാണ് കൈമാറിയത്.
ശ്രീനാരായണ മാസം ചിങ്ങം ഒന്നിനു ആരംഭിച്ച് ബോധാനന്ദസ്വാമികളുടെ മഹാസമാധി ദിനമായ കന്നി ഒൻപതിന് പര്യവസാനിക്കുന്നതാണ്.
കൊല്ലം ജില്ലയിലെ ചാത്തനൂർ മണ്ഡലത്തിലാണ് ആദ്യം ധർമ്മചര്യ യജ്ഞം സംഘടിപ്പിക്കുന്നത്. കൊല്ലം ജില്ല ജി ഡി പി എസ് പ്രസിഡന്റ് എം എസ് മണിലാൽ, ചാത്തനൂർ മണ്ഡലം പ്രസിഡന്റ് അഡ്വ ഹരിലാൽ, കമ്മറ്റിയംഗം മഹേശ്വരൻ എന്നിവർ ചേർന്ന് ഗുരുദേവ ചിത്രവും ധർമ്മ പതാകയും ഏറ്റുവാങ്ങി.
കന്നി 9 വരെ നീണ്ടു നിൽക്കുന്ന ധർമ്മചര്യ യജ്ഞം എല്ലാദിവസവും ഗുരുദേവ ക്ഷേത്രവും, മന്ദിരവും, ഗുരുദേവ വിശ്വാസികളുടെ ഭവനങ്ങളും വൈകുന്നേരം നാലുമണി മുതൽ ഏഴുമണിവരെ സത്സംഗങ്ങളും പ്രാർത്ഥനകളും നടക്കുന്നതാണ്.
ചിങ്ങം ഒന്നിന് വൈകുന്നേരം 3 മണിക്ക് പരവൂർ എസ് എൻ വി സമാജത്തിൽ ധർമ്മചര്യ യജ്ഞത്തിന് തുടക്കം കുറിക്കും.