ആറ്റിങ്ങൽ വലിയകുന്ന് ചരുവിള പുത്തൻവീട്ടിൽ ബാലകൃഷ്ണൻ ആശാരിയുടെ മകൻ അനിൽകുമാർ മരണപ്പെട്ടു

ആറ്റിങ്ങൽ വലിയകുന്ന് ചരുവിള പുത്തൻവീട്ടിൽ ബാലകൃഷ്ണൻ ആശാരിയുടെ മകൻ അനിൽകുമാർ ഇന്ന് രാവിലെ മാമത്ത് വച്ച് ലോറി ഇടിച്ചു മരണപ്പെട്ടു.ടെക്നോപാർക്കിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. അനിൽകുമാറിനെ ഇടിച്ച ലോറി നിർത്താതെ പോയി. ഇടിച്ച വാഹനത്തിന്റെ ഫോട്ടോ പോലീസുകാരെ കാണിച്ചെങ്കിലും തുടർനടപടികൾ ഒന്നും ഉണ്ടായിട്ടില്ല. ഇതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. അനിൽകുമാറിന്റെ മൃതദേഹം വൈകുന്നേരം ആറ്റിങ്ങൽ മുനിസിപ്പൽ ശ്മശാനത്തിൽ സംസ്കരിച്ചു.