ട്രെയിനിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽ

കണ്ണൂർ: ട്രെയിനിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ കണ്ണൂർ പടപ്പയങ്ങാട് സ്വദേശി ജോർജ് ജോസഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊയമ്പത്തൂർ-മംഗളൂരു ഇന്റർസിറ്റിയിൽ ബുധനാഴ്ച രാവിലെയാണ് സംഭവം.

വിദ്യാർത്ഥിനിയുടെ പരാതിയിൽ കാസർഗോഡ് റെയിൽവേ പൊലീസ് ആണ് കേസെടുത്തത്. വിദ്യാർത്ഥിനി പകർത്തിയ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സാമൂഹിക മാധ്യമത്തിലൂടെയാണ് വിദ്യാർത്ഥിനി ഈ ദുരനുഭവം പങ്കുവച്ചത്.