ചെങ്കൽ ഗ്രാമ പഞ്ചായത്തിലെ പാടശേഖരത്തിൽ ഡ്രോൺ സ്പ്രേയിങ്ങിന് തുടക്കം

ഐ സി എ ആർ കൃഷി വിജഞാന കേന്ദ്രം,ചെങ്കൽ ഗ്രാമ പഞ്ചായത്ത് പാടശേഖര സമിതി,കൃഷി ഭവൻ എന്നിവയുടെ സഹകരണത്തോടെ കീഴമ്മാകം പാടശേഖരത്തിൽ ഡ്രോൺ ഉപയോഗിച്ച് നെൽ ചെടികളിൽ കെ.എ.യു സമ്പൂർണ്ണ മിശ്രിതം സ്പ്രേ ചെയ്യൽ ആരംഭിച്ചു.കെ. ആൻസലൻ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. വളരെ കുറഞ്ഞ സമയം കൊണ്ട് ഡ്രോണുകൾ നെൽചെടികളിൽ മൂലകങ്ങൾ സ്പ്രേ ചെയ്യും. 10 മിനിറ്റുകൾ കൊണ്ട് ഒരേക്കർ കാര്യക്ഷമത ഉണ്ട്.വിളവിൽ ഗണ്യമായ വർധനവ് ഉറപ്പാക്കാം എന്നതും നെൽകർഷകർക്ക് നേട്ടമാണ്. 
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബെൻ ഡാർവിൻ, പഞ്ചായത്ത് പ്രസിഡൻ്റ് ആർ. ഗിരിജ,വൈസ് പ്രസിഡൻ്റ് കെ. അജിത്ത് കുമാർ, പാടശേഖര സമിതി പ്രസിഡൻ്റ് അശോക് കുമാർ ടി. കെ, മറ്റു ഭാരവാഹികൾ, കൃഷി വിജ്ഞാന കേന്ദ്രം പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

#drone #farming