മാതൃസംഗമവും യുവജന സംഗമവും ശിവഗിരിയില്‍

 ശിവഗിരിമഠത്തിന്‍റെ ഏകപോഷക സംഘനടയായ ഗുരുധര്‍മ്മപ്രചരണസഭ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ഗുരുഭക്തരായ സ്ത്രീകളുടെ സംഗമവും യുവജനങ്ങളുടെ സംഗമവും സംഘടിപ്പിച്ചിരിക്കുന്നു. “കരുതല്‍” എന്ന പേരില്‍ സംഘടിപ്പിക്കുന്ന മാതൃസംഗമവും, “ഉണര്‍വ്വ്” എന്ന പേരില്‍ സംഘടിപ്പിക്കുന്ന യുവജന സംഗമവും, ഗുരുദര്‍ശനത്തില്‍ അധിഷ്ഠിതമായസ്ത്രീ ശാക്തീകരണത്തിനും യുവജനപുരോഗതിയും ലക്ഷ്യമാക്കിയുള്ളതാണ് എന്ന്‍ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് ബ്രഹ്മശ്രീ സച്ചിദാനന്ദസ്വാമികളും ജനറല്‍സെക്രട്ടറി ശ്രീമത് ശുഭാംഗാനന്ദസ്വാമികളും ഗുരുധര്‍മ്മ പ്രചരണ സഭാ സെക്രട്ടറി ശ്രീമത് അസംഗാനന്ദഗിരിസ്വാമികളും ജോയിന്‍റ് സെക്രട്ടറി ശ്രീമത് വീരേശ്വരാനന്ദസ്വാമികളും അറിയിച്ചു.
ശിവഗിരിമഠവുമായി നേരിട്ട് ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുവാനും മഠത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കു നേരിട്ട് ഭാഗഭാക്കാവാനും വേണ്ടിയാണ് മാതൃസഭയും യുവജനസഭയും രൂപീകരിച്ചിട്ടുള്ളത്‌. ഗുരുദേവന്‍ വിഭാവനം ചെയ്ത ജാതി മത ചിന്താഗതികള്‍ക്ക് അതീതമായ ഏകലോക വ്യവസ്ഥിതിക്കും മദ്യം,മയക്കു മരുന്ന് എന്നിവയുടെ പിടിയില്‍ നിന്നും ജനങ്ങളെ മോചിപ്പിക്കുന്നതിനുവേണ്ടിയാണ് സഭപ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ രണ്ടായിരത്തിലധികം യൂണിറ്റുകള്‍ ഭാരതത്തിനകത്തും പുറത്തുമായി ഉണ്ട്.
2023 ആഗസ്റ്റ്‌ 6-ാം തീയതി രാവിലെ 10മണിക്ക് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികളുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന മാതൃസംഗമത്തിന്‍റെ ഉദ്ഘാടനം ശ്രീമതി മാലാ പാര്‍വ്വതിയും(പ്രസിദ്ധ സിനി ആര്‍ട്ടിസ്റ്റ്) യുവജന സംഗമത്തിന്‍റെ ഉദ്ഘാടനം ശ്രീ ചാണ്ടി ഉമ്മനും(Indian National Congress outreach cell national Chairman)നിര്‍വ്വഹിക്കും. ശ്രീമത് ശുഭാംഗാനന്ദസ്വാമികള്‍ അനുഗ്രഹ പ്രഭാഷണവും Adv. V ജോയി(MLA) ശ്രീമതി ശോഭ സുരേന്ദ്രന്‍( BJP സംസ്ഥാന വൈസ് പ്രസിഡന്‍റ്) എന്നിവര്‍ മുഖ്യപ്രഭാഷണവും നടത്തും.ശ്രീമത് ശാരദാനന്ദ സ്വാമികള്‍ ഗുരുധര്‍മ്മ പ്രചരണസഭ എന്ത്? എന്തിന്? വിശദീകരണം നിര്‍വ്വഹിക്കും.
സമൂഹത്തിന് ഉണര്‍വ്വും കരുതലുമാകുന്ന മാതൃസഭയുടേയും യുവജനസഭയുടേയും വിശദീകരണം Adv P M മധു(രജിസ്ട്രാര്‍ GDPS)നല്‍കും. മാതൃസഭയ്ക്ക് ആശംസ ശ്രീമത് ഋതംബരാനന്ദസ്വാമികളും യുവജനസഭയ്ക്ക് ആശംസ ശ്രീമത് വിശാലാനന്ദസ്വാമികളും അര്‍പ്പിക്കും. Adv. V K മുഹമ്മദ്‌ (GDPS വൈസ് പ്രസിഡന്‍റ്)ശ്രീ അനില്‍ തടാലില്‍ (GDPS വൈസ് പ്രസിഡന്‍റ്), ശ്രീ വി കെ ബിജു(GDPS PRO) ശ്രീ പുത്തൂര്‍ ശോഭനന്‍ (സഭാ കോ-ഓര്‍ഡിനേറ്റര്‍) ശ്രീ രാജേഷ്‌ സഹദേവന്‍(യുവജന സംഗമം ജനറല്‍ കണ്‍വീനര്‍), ശ്രീ മനോബി മനോഹരന്‍ (കോ-ഓര്‍ഡിനേറ്റര്‍ യുവജനസംഗമം) Dr. സുശീല ടീച്ചര്‍ (പ്രസിഡന്‍റ് GDPS തിരുവനന്തപുരം ജില്ല) എന്നിവര്‍ സംസാരിക്കും.തുടര്‍ന്ന്‍ ഉച്ചക്ക് 2 മണിമുതല്‍ നടക്കുന്ന മോട്ടിവേഷന്‍ ക്ലാസ്ശ്രീ പായിപ്രദമനന്‍ (മോട്ടിവേഷന്‍ ട്രെയിനര്‍) നയിക്കും.
 
                                                                        സ്വാമി സച്ചിദാനന്ദ
പ്രസിഡന്‍റ്

സ്വാമി അസംഗാനന്ദഗിരി
സെക്രട്ടറി                                                                                                                
ഗുരുധര്‍മ്മപ്രചരണ സഭ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ്