ഫുട്പാത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

യുവാവ് ഫുട്പാത്തില്‍ മരിച്ച നിലയില്‍. പത്തനംതിട്ട തുമ്പമണ്‍ കക്കാട് ഇടപ്പുരയില്‍ അജി കെ വി (45) ആണ് മരിച്ചത്. പന്തളം കുറുന്തോട്ടം പാലത്തിന്റെ ഫുട്പാത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.