കുലശേഖരം : മുറിക്കുള്ളിൽ ഉറങ്ങിക്കിടന്ന രണ്ട് ആൺമക്കളെ തീകൊളുത്തിയ ശേഷം അമ്മയും സ്വയം തീകൊളുത്തി മരിച്ചു. ഇളയകുട്ടി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയും അമ്മയും മൂത്തകുട്ടിയും ആശുപത്രിയിൽ ചികിത്സയിലിരിക്കെയും മരിച്ചു. തിരുവട്ടാറിന് സമീപമാണ് സംഭവം. ചെങ്കോടി സ്വദേശി യേശുദാസിന്റെ ഭാര്യ സീമ (38), മക്കളായ കെവിൻ (15), കിഷാൻ (7) എന്നിവരാണ് മരിച്ചത്.
രാവിലെ വീടിനുള്ളിൽ നിന്ന് പുക വരുന്നത് കണ്ട സമീപവാസികൾ തിരുവട്ടാർ പോലീസിൽ വിവരം അറിയിച്ചു. തുടർന്ന് കതക് കുത്തിത്തുറന്ന് അകത്ത് കടക്കുമ്പോഴാണ് മുറിക്കുള്ളിൽ മൂന്ന് പേരെയും ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടത്.