വില കുറച്ചത് എന്ന വിലയിരുത്തലുകള്‍ പല കോണില്‍നിന്നും ഉയരുന്നുണ്ട്. ഒപ്പം, പൊതുതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം ബി.ജെ.പിക്ക് സൃഷ്ടിക്കുന്ന വെല്ലുവിളിയും ചെറുതല്ല. ആദ്യ യോഗത്തിന് ശേഷം സഖ്യം ചിന്നഭിന്നമാകുമെന്നും പ്രതിപക്ഷ പാര്‍ട്ടിനിരയില്‍ വിള്ളലുണ്ടാകുമെന്നും വിചാരിച്ചെങ്കിലും രണ്ട് യോഗങ്ങളും കഴിഞ്ഞ് മൂന്നാമത്തെ യോഗത്തിലേക്ക് കടക്കുകയാണ് പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’. ഇത് ബി.ജെ.പിയെ ആശങ്കപ്പെടുത്തുന്നുണ്ട്.
ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം വിലയിരുത്തുന്ന രാജ്യത്തെ ഉപഭോക്തൃപണപ്പെരുപ്പം ജൂലൈയില്‍ കുതിച്ചുയര്‍ന്നിരുന്നു. ജൂണിലെ 4.87 ശതമാനത്തില്‍നിന്ന് 7.44 ശതമാനത്തിലേക്കായിരുന്നു കുതിപ്പ്. ഒറ്റമാസംകൊണ്ട് 2.57 ശതമാനത്തിന്റെ വര്‍ധന. രാജ്യത്ത് പച്ചക്കറി, പയര്‍വര്‍ഗങ്ങള്‍ ഉള്‍പ്പെടെ ഭക്ഷ്യവസ്തുക്കളുടെ വിലയുയര്‍ന്നതോടെയായിരുന്നു വിലക്കയറ്റം രൂക്ഷമായത്. ഇത് കണക്കിലെടുത്ത് പാചകവാതകത്തിന് പിന്നാലെ പെട്രോള്‍, ഡീസല്‍ വിലയും വരുംദിവസങ്ങളില്‍ കുറച്ചേക്കുമെന്ന സൂചനയുമുണ്ട്.