ഗ്യാന്‍വാപി പള്ളിയില്‍ പുരാവസ്തു വകുപ്പിന്റെ സര്‍വെയ്ക്ക് അനുമതി നല്‍കി അലഹബാദ് ഹൈക്കോടതി. വാരണാസി കോടതി വിധി അംഗീകരിച്ചുകൊണ്ടാണ് അലഹബാദ് ഹൈക്കോടതി ശാസ്ത്രീയ സര്‍വെയ്ക്ക് അനുമതി നല്‍കിയിരിക്കന്നത്. നീതി സംരക്ഷിക്കാന്‍ സര്‍വെ അനുവാര്യമാണെന്ന് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി.സര്‍വെ നടത്തുന്നത് മസ്ജിദിന് കേടുപാടുകളുണ്ടാക്കും എന്നായിരുന്നു മസ്ജിദ് കമ്മിറ്റിയുടെ വാദം. അഞ്ജുമാന്‍ ഇന്റസാമിയ മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി തള്ളിക്കൊണ്ടാണ് സര്‍വെയ്ക്ക് കോടതി അനുമതി നല്‍കിയിരിക്കുന്നത്. കോടതി ഉത്തരവ് വരുന്നത് വരെ സര്‍വെ നടക്കില്ലെന്ന് ചീഫ് ജസ്റ്റിസ് പ്രിതിങ്കര്‍ ദിവാക്കര്‍ വ്യക്തമാക്കിയതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് വിഷയത്തില്‍ അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം എത്തിയിരിക്കുന്നത്.കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ഗ്യാന്‍വാപി മസ്ജിദില്‍ പുരാതന ഹിന്ദു ക്ഷേത്രത്തിന്റെ അടയാളങ്ങളുണ്ടെന്ന് പറഞ്ഞായിരുന്നു വാരണാസി കോടതിയില്‍ ഹര്‍ജി എത്തിയിരുന്നത്. വുദുഖാനയുടെ ജലധാരയുള്ള സ്ഥലത്ത് ഒഴികെ സര്‍വേ നടത്താനായിരുന്നു ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് കോടതി നിര്‍ദേശിച്ചിരുന്നത്.