കിളിമാനൂർ രാലൂർകാവ് ക്ഷേത്ര കുളത്തിൽ യുവാവ് മുങ്ങി മരിച്ചു.

കിളിമാനൂർ : ക്ഷേത്ര കുളത്തിൽ യുവാവ് മുങ്ങി മരിച്ചു. പുളിമാത്ത് ഉദയകുന്നം ഉദയകുന്നത്ത് വീട്ടിൽ ശശി യുടെയും ഷീലയുടെയും മകൻ ഷിജു (29) ആണ് മരിച്ചത്.

ഇന്ന് (തിങ്കളാഴ്ച) ഉച്ചയ്ക്ക് രണ്ടരയോടെ ഷിജുവും സുഹൃത്ത് വിജയകുമാറും കൂടി നഗരൂർ, ചെമ്പരത്ത്, തിരുവിരാലൂർകാവ് ക്ഷേത്ര കുളത്തിൽ കുളിക്കാൻ എത്തുകയും കുളിക്കുന്നതിനിടയിൽ ഷിജു കുളത്തിലെ ചെളിയിൽ താഴ്ന്നു പോകുകയുമായിരുന്നു. തുടർന്ന് സുഹൃത്ത് വിജയകുമാറിന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ നഗരൂർ പൊലിസിൽ അറിയിക്കുകയും പൊലിസും നാട്ടുകാരും ചേർന്ന് ഷിജുവിനെ കരയ്ക്കെത്തിച്ചങ്കിലും മരണം സംഭവിക്കുകയായിരുന്നു. കിണറുകളിൽ ഉറ ഇറക്കുന്ന ജോലിയാണ് ഷിജുവിന് സഹോദരൻ : ഷിബു .