തിരുവനന്തപുരം ജില്ലയിൽ സർക്കാർ പാറ ഖനനം ചെയ്യുന്നതിന് ലീസ് അനുവദിക്കുന്നതിനുള്ള ഇ - ടെൻഡർ നടപടികൾ ആരംഭിച്ചു. നെടുമങ്ങാട് താലൂക്കിലെ പാങ്ങോട് വില്ലേജിൽ ബ്ലോക്ക് നമ്പർ ആറിൽ സർവ്വേ നമ്പർ 294ൽ ഉൾപ്പെട്ട 05.3817 ഹെക്ടർ പാറ ലേലം ചെയ്യുന്നതിനുള്ള ടെൻഡർ ഡോക്യുമെന്റ് എം എസ് ടി സിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടെൻഡർ സംബന്ധിച്ച വിശദവിവരങ്ങൾ ഇതിൽ പ്രതിപാദിച്ചിട്ടുണ്ട്. ടെൻഡർ ഡോക്യുമെന്റ് പരിശോധിക്കുന്നതിനും ടെൻഡറിൽ പങ്കെടുക്കുന്നതിനും എം എസ് ടി സിയുടെ www.mstcecommerce.com എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
.
.
.
#quarry #tender