തമിഴ്നാട് മധുരയില്‍ ട്രെയിനിന് തീപിടിച്ച് അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിനാണ് തീപിടിച്ചത്. ലക്നൗ–രാമേശ്വരം ടൂറിസ്റ്റ് ട്രെയിനിലാണ് ട്രെയിനിലാണ് അപകടം. തീ നിയന്ത്രണ വിധേയമാക്കി.ഉത്തർപ്രദേശ് സ്വദേശികളാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. ട്രെയിനിനുള്ളിൽ ഭക്ഷണം പാകം ചെയ്യാൻ ശ്രമിച്ചതാണ് അപകടകാരണമെന്നാണ് വിവരം.