തിരുവനന്തപുരം ജില്ലയിൽ ജലവിതരണം മുടങ്ങും

തിരുവനന്തപുരം ജില്ലയിൽ ജലവിതരണം ഭാഗികമായി തടസ്സപ്പെടും. ഒബ്സർവേറ്ററി ഹിൽസിലെ കേരള വാട്ടർ അതോറിറ്റിയുടെ ഗംഗാദേവി, ഒബ്സർവേറ്ററി റിസർവോയറുകളിൽ ശുചീകരണ ജോലികൾ നടക്കുന്നതിനാൽ ഒബ്സർവേറ്ററി ഹിൽസ് പരിസരം, പാളയം, നന്ദാവനം, തൈക്കാട്, വലിയശാല, വഴുതയ്ക്കാട്, മേട്ടുക്കട, പി എം ജി, നന്ദൻകോട്, ലോ കോളജ്, ഗൗരീശപട്ടം, പ്ലാമൂട്, പട്ടം എന്നിവിടങ്ങളിൽ ഓഗസ്റ്റ് 16 നും ബേക്കറി ജംഗ്ഷൻ, ഊറ്റുകുഴി, സെക്രട്ടേറിയറ്റ്, അനക്സ്, മാഞ്ഞാലിക്കുളം റോഡ്, ആയുർവേദ കോളജ്, പുളിമൂട് എന്നിവിടങ്ങളിൽ ഓഗസ്റ്റ് 17 നും ശുദ്ധജല വിതരണത്തിൽ തടസ്സമുണ്ടാകും. പൊതുജനങ്ങൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് അസി. എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.