കരവാരം ഗ്രാമ പഞ്ചായത്തിലെ എട്ടാം വാർഡിലെ ചപ്പാത്തുമുക്ക് - വടക്കോട്ട് കാവ് റോഡ് ജില്ലാ പഞ്ചായത്ത്‌ മെമ്പർ ശ്രീ. ജി ഗിരികൃഷ്ണൻ ഉൽഘാടനം ചെയ്തു.

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ നിന്ന് പതിനഞ്ച് ലക്ഷം രൂപ അനുവദിച്ച് നിർമാണം പൂർത്തീകരിച്ച കരവാരം ഗ്രാമ പഞ്ചായത്തിലെ എട്ടാം വാർഡിലെ ചപ്പാത്തുമുക്ക് - വടക്കോട്ട് കാവ് റോഡ് ജില്ലാ പഞ്ചായത്ത്‌ മെമ്പർ ശ്രീ. ജി ഗിരികൃഷ്ണൻ ഉൽഘാടനം ചെയ്തു. വാർഡ് മെമ്പർ ഇന്ദിരാസുദർശനൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് S ജാബിർ, മേവർക്കൽ നാസർ, ദിലീപ് തോട്ടക്കാട്, സബീർ ഖാൻ, ഹരിലാൽ, കെ ഷീജു, സൈഫുദ്ധീൻ, ബാബു, ജയേഷ്, ജഹാംഗീർ, സുരേഷ് തുടങ്ങി വിവിധ രാഷ്ട്രീയ നേതാക്കളും നാട്ടുകാരും പങ്കെടുത്തു..