ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 02 വരെ ഓണം വാരാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് നടക്കുന്ന വിവിധ പരിപാടികളുടെ മാധ്യമ കവറേജ് നടത്താന്‍ ആഗ്രഹിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അവരുടെ പ്രതിനിധികളുടെ പേര്, മാധ്യമത്തിന്റെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, എത്ര വര്‍ഷമായി മാധ്യമം പ്രവര്‍ത്തിക്കുന്നു തുടങ്ങിയ വിവരങ്ങള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ dioprdtvm1@gmail.com എന്ന ഇ- മെയില്‍ വിലാസത്തിലാണ് വിവരങ്ങള്‍ അയയ്‌ക്കേണ്ടത്. ഒരു സ്ഥാപനത്തില്‍ നിന്ന് രണ്ട് പ്രതിനിധികള്‍ക്കാണ് കവറേജിന് അവസരം ഉണ്ടാവുക. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി - ആഗസ്റ്റ് - 23. രജിസ്റ്റര്‍ ചെയ്യാത്ത ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് കവേറേജിന് അനുമതിയുണ്ടായിരിക്കില്ല.