വർക്കല ചെറുന്നിയൂർ മണ്ഡലം കമ്മിറ്റിയുടെ ഓഫീസായ ഇന്ദിരാ ഭവൻ അടൂർ പ്രകാശ് എം. പി. ഉത്ഘാടനം ചെയ്തു.

വർക്കല.. ചെറുന്നിയൂർ മണ്ഡലം കമ്മിറ്റിയുടെ ഓഫീസായ ഇന്ദിരാ ഭവൻ അടൂർ പ്രകാശ് എം. പി. ഉത്ഘാടനം ചെയ്തു.
. വർഗീയതയെ ഇളക്കി വിട്ട് സംസ്ഥാനത്തെ ആളിക്കത്തിച്ചു രാഷ്ട്രീയ മുതലെടുപ്പ് നടത്തുവാൻ സി. പി. എമ്മും ബി. ജെ. പി. യും തമ്മിൽ രഹസ്യ ധാരണ ഉണ്ടാക്കിയിരിക്കുകയാണെന്ന് അടൂർ പ്രകാശ് പറഞ്ഞു. ഇതിന്റെ ഏറ്റവും നല്ല തെളിവാണ് സ്പീക്കർ ഗണപതിയുടെ പേരിലുള്ള മിത്തു വിവാദം തുറന്നു വിട്ടത്.കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പ് കാലത്തും സി. പി. എമ്മും ബി. ജെ. പി. യും തമ്മിൽ രഹസ്യ ധാരണ ഉണ്ടാക്കിയാണ് പിണറായി വിജയൻ തുടർ ഭരണം ഉറപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂർ കലാപം പാർലമെന്റിൽ ചർച്ച ചെയ്യുവാൻ പ്രധാന മന്ത്രി തയ്യാറാകാത്തത് കൊണ്ടാണ് പ്രതിപക്ഷം അവിശ്വസ നോട്ടിസ് നൽകി പ്രധാനമന്ത്രിയെ പാർലിമെന്റിൽ വരുത്തുന്നതെന്നും അടൂർ പ്രകാശ് പറഞ്ഞു.
            മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ എസ്. ഓമനക്കുട്ടൻ അധ്യക്ഷത വഹിച്ചു. മുൻ എം. എൽ. എ. വർക്കല കഹാർ മുഖ്യ പ്രഭാഷണം നടത്തി. കെ. പി. സി. സി. മെമ്പർ എൻ. സുദർശനൻ, ഡി. സി. സി. ജനറൽ സെക്രട്ടറി പി. ഉണ്ണികൃഷ്ണൻ, കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ എൻ. ബിഷ്‌ണു, മുൻ ബ്ലോക്ക്‌ പ്രസിഡന്റ്‌ റ്റി. പി. അംബിരാജ, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. ശശികല,ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ വി. എസ്. ഷാലിബ്‌,ഡി. സി. സി. മെമ്പർ എം. ജഹാംഗീർ, കൺവീനർ റോബിൻ കൃഷ്ണൻ, നേതാക്കളായ താന്നിമൂട് എസ്. സജീവൻ, എസ്. ഷാജിലാൽ,ആറ്റിങ്ങൽ സുരേഷ്, ആറ്റിങ്ങൽ അജയൻ,എം. തൻസീൽ, മനോജ്‌ രാമൻ,എസ്. ജയപ്രകാശ്,എ. നാസറുള്ള, കെ. രാജേന്ദ്ര ബാബു തുടങ്ങിയവർ പ്രസംഗിച്ചു.
         ചെറുന്നിയൂരിലെ മുതിർന്ന കോൺഗ്രസ്‌ നേതാക്കളായ ഡി. രാധാകൃഷ്ണൻ, ബി. സുധർമ്മൻ, എഡ്മണ്ട് പെരേര, ഗോപിനാഥൻ എന്നിവരെ ചടങ്ങിൽ അടൂർ പ്രകാശ് പൊന്നാട അണിയിച്ചു ആദരിച്ചു.
           ചെറുന്നിയൂർ വില്ലേജ് ഓഫീസിന് സമീപം പ്രധാന റോഡിന്റെ വശത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിക്ക് വേണ്ടി വാങ്ങിയ സ്വന്തം കെട്ടിടമാണ് ഉത്ഘാടനം ചെയ്തത്.