സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം സിവിൽ സ്റ്റേഷനിലും വിവിധ പരിപാടികൾ നടന്നു. രാവിലെ ഒമ്പതിന് ജില്ലാ അഡീഷണൽ മജിസ്ട്രേട്ട് അനിൽ ജോസ് ദേശീയ പതാക ഉയർത്തി. സിവിൽ സ്‌റ്റേഷനിലെ ഗായകസംഘത്തിന്റെ ദേശീയ ഗാനാലാപന പശ്‌ചാത്തലത്തിൽ ജീവനക്കാർ അണിനിരന്നു. പേരൂർക്കട ഗവ: ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂളിലെ സറ്റുഡൻസ് പൊലീസ് കേഡറ്റുകൾ ഒരുക്കിയ പരേഡ് ചടങ്ങുകൾക്ക് മാറ്റുകൂട്ടി. പിന്നാലെ ദേശഭക്തി ഗാനങ്ങളാൽ സിവിൽ സ്റ്റേഷൻ പരിസരം സംഗീത സാന്ദ്രമായി.തുടർന്ന് മധുരവിതരണത്തോടെ സ്വാതന്ത്ര്യ ദിനാഘോഷപരിപാടികൾക്ക് സമാപനമായി.