കല്ലമ്പലത്ത് കല്യാണ മുഹൂർത്തത്തിന് തൊട്ടുമുൻമ്പ് കല്യാണപ്പെണ്ണ് ഒളിച്ചോടി വിവാഹം മുടങ്ങി

കല്ലമ്പലം ജെജെ ആഡിറ്റോറിയത്തിൽ ഇന്ന് രാവിലെ 11. 25 നും 12നും ഇടയിൽ നടത്തേണ്ടിയിരുന്ന വിവാഹമാണ് ബന്ധു  ജനങ്ങളെ ദുഃഖത്തിലാഴ്ത്തി മുടങ്ങിയത്. കല്യാണ പെണ്ണിന് മറ്റൊരു യുവാവുമായി സ്നേഹമുണ്ടായിരുന്നതായി പറയുന്നു. വടശ്ശേരിക്കോണം സ്വദേശിയായ യുവതിയുടെയും വർക്കല ഇടവ മാന്തറ സ്വദേശിയായ യുവാവിന്റെയും വിവാഹമാണ് നടത്താനിരുന്നത്. ആറുമാസം മുൻമ്പ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ഇന്ന് രാവിലെ മുതൽ ഇരുകൂട്ടരുടെയും ആൾക്കാർ കല്ലമ്പലം ജെ ജെ ഓഡിറ്റോറിയത്തിൽ എത്തിയിരുന്നു ഈ സമയം ബ്യൂട്ടിപാർലറിലേക്ക് പോയ മണവാട്ടി മുഹൂർത്ത സമയമായിട്ടും കാണാതായപ്പോഴാണ് ഇവർ ഒളിച്ചോടി വിവരം അറിയുന്നത് തുടർന്ന് വിവാഹം മുടങ്ങുകയായിരുന്നു.സംഭവത്തെ തുടർന്ന് ഇരു വിഭാഗങ്ങളിലെയും ആൾക്കാർ പിരിഞ്ഞു പോയി സംഭവമറിഞ്ഞ് വധുവിന്റെ മാതാപിതാക്കൾ കുഴഞ്ഞു വീണതിനെ തുടർന്ന് ഇവര ആശുപത്രിയിലേക്ക് മാറ്റി. ബന്ധുക്കൾ കല്ലമ്പലം പോലീസിൽ വിവരം അറിയിച്ചു എന്നാൽ ഇത് സംബന്ധിച്ച് ആരും പരാതി നൽകിയിട്ടില്ലെന്ന് കല്ലമ്പലം പോലീസ് അറിയിച്ചു ലക്ഷങ്ങളുടെ ധനനഷ്ടമാണ് ഇരുകൂട്ടർക്കും ഉണ്ടായത് കല്യാണത്തിന് ഒരുക്കിവെച്ച സദ്യയും പാഴായി വിവാഹത്തിന് എത്തിയവർ നിരാശരായി ഭക്ഷണo ഒഴിവാക്കി മടങ്ങി പോവുകയായിരുന്നു..