പതിനൊന്നുകാരി കൊറിയൻ കരാട്ടെ (കൈകൊണ്ട ) യിൽ സംസ്ഥാന തലത്തിൽ മത്സരിച്ച് വിജയിച്ച് ദേശീയ തലത്തിൽ മത്സരിക്കാൻ അർഹത നേടി .

കിളിമാനൂർ :പതിനൊന്നുകാരി കൊറിയൻ കരാട്ടെ (കൈകൊണ്ട ) യിൽ സംസ്ഥാന തലത്തിൽ മത്സരിച്ച് വിജയിച്ച് ദേശീയ തലത്തിൽ മത്സരിക്കാൻ അർഹത നേടി .

പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാർഥിയും കിളിമാനൂർ കാനാറ നിന്നും കവടിയാർ ക്ലിപ്പ് ഹൗസിനു സമീപം വൈ എം ആർ ജംഗ്‌ഷൻ ലക്ഷ്‌മി നിവാസിൽ ആർ.എസ്.ഭാഗ്യലക്ഷ്‌മിയാണ് ചെറിയ പ്രായത്തിൽ ദേശീയ തലത്തിൽ മത്സരിക്കാൻ അർഹത നേടിയത് . 

എം.ആർ.രജിത്തിൻറെയും എസ്.കെ.ഷീജയുടെയും മകളാണ് .കേന്ദ്രീയ വിദ്യാലയ സംഘതൻ എറണാകുളത്ത് സംഘടിപ്പിച്ച റീജണൽ സ്‌പോട്‌സ് മീറ്റിൽ മത്സരിച്ചാണ് ദേശീയ തലത്തിൽ മത്സരിക്കാൻ അർഹത നേടിയത് . ഒക്ടോബറിൽ ഡൽഹിയിൽ നടക്കുന്ന ദേശീയ തലത്തിലുള്ള മത്സരത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഭാഗ്യലക്ഷ്‌മി .