ഇലക്ട്രിക് സ്കൂട്ടറുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത്

കേന്ദ്ര മോട്ടോർ വാഹന ചട്ടം 2 (u) വിലാണ് ബാറ്ററി ഓപ്പറേറ്റഡ് ടൂ വീലറുകളുടെ നിർവ്വചനം പറയുന്നത്.

താഴെ പറയുന്ന കാര്യങ്ങൾ ഏതെങ്കിലും അംഗീകൃത ടെസ്റ്റിംഗ് ഏജൻസികൾ പരിശോധിച്ച് സർട്ടിഫൈ ചെയ്തവ ആണെങ്കിൽ അത്തരം ടൂ വീലറുകളെ ഒരു മോട്ടോർ വാഹനമായി കണക്കാക്കില്ല. അത്തരം ടൂ വീലറുകൾക്ക് റജിസ്ട്രേഷനും ആവശ്യമില്ല.
👉 ടൂ വീലറിൽ ഉപയോഗിച്ചിരിക്കുന്ന ഇലക്ട്രിക് മോട്ടോറിൻ്റെ പവർ 0.25kw (250 w) താഴെ ആണെങ്കിൽ
👉 ടൂ വീലറിൻ്റെ പരമാവധി വേഗത മണിക്കൂറിൽ 25 km ൽ താഴെ ആണെങ്കിൽ
👉 ബാറ്ററിയുടെ ഭാരം ഒഴികെ വാഹനത്തിൻ്റെ ഭാരം 60 kg ൽ താഴെ ആണെങ്കിൽ

അതായത്, 

ചില വാഹന വില്പനക്കാർ ഉപഭോക്താക്കളെ റജിസ്ട്രേഷനും ലൈസൻസും ആവശ്യമില്ലാത്ത ഇലക്ട്രിക് സ്കൂട്ടർ എന്ന് വിശ്വസിപ്പിച്ച് മോട്ടോർ പവർ കൂട്ടിയും (0.25 kw ൽ കൂടുതൽ ) , പരമാവധി വേഗത വർദ്ധിപ്പിച്ചും (25kmph ൽ കൂടുതൽ) വില്പന നടത്തുന്നു. ഇത്തരം വില്പന മോട്ടോർ വാഹന നിയമത്തിനും ചട്ടത്തിനും വിരുദ്ധമാണ്. 

രജിസ്ട്രേഷൻ ആവശ്യമില്ലാത്ത ഒരു ഇലക്ട്രിക് സ്കൂട്ടർ വാങ്ങാൻ ആഗ്രഹിക്കുന്നു എങ്കിൽ.......
👉 മോട്ടോർ പവർ 0.25 kw ൽ താഴെ ആയിരിക്കണം.
👉 പരമാവധി വേഗത 25 kmph ൽ കൂടരുത്.
👉 ബാറ്ററി ഒഴികെ വാഹന ഭാരം 60kg ൽ കൂടരുത്.
👉 മേൽപ്പറഞ്ഞ കാര്യങ്ങൾ ഒരു അംഗീകൃത ടെസ്റ്റിംഗ് ഏജൻസി ടെസ്റ്റ് ചെയ്ത അപ്രൂവൽ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

മേൽപ്പറഞ്ഞ കാര്യങ്ങളിൽ ഏതെങ്കിലും ഒന്ന് വിരുദ്ധമായത് ഉണ്ട് എങ്കിൽ അത്തരം ഇലക്ട്രിക് സ്കൂട്ടറുകൾക്ക് "റജിസ്ട്രേഷൻ ആവശ്യമില്ല" എന്ന ആനുകൂല്യം ലഭിക്കില്ല. 

ഇലക്ട്രിക് സ്കൂട്ടർ വാങ്ങുമ്പോൾ അതിന് റജിസ്ട്രേഷൻ ആവശ്യമുള്ളതാണോ അല്ലാത്തതാണോ എന്ന് ഉറപ്പ് വരുത്തി മാത്രം വാഹനം വാങ്ങുക. വഞ്ചിതരായി നിയമക്കുരുക്കിൽ അകപ്പെടാതിരിക്കുക.