തിരുവനന്തപുരം: വർക്കലയിൽ വയോധികൻ ട്രെയിൻ തട്ടി മരിച്ചു. കരുനിലക്കോട് സ്വദേശി രവീന്ദ്രനാണ് (75) മരിച്ചത്. വർക്കല ജനതാമുക്ക് റെയിൽവേ ഗേറ്റിന് സമീപത്തുവെച്ച് ഇന്ന് പുലർച്ചെ 5.50ഓടെയായിരുന്നു സംഭവം.
കൊല്ലം ഭാഗത്ത് നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന ട്രെയിൻ തട്ടിയാണ് വയോധികൻ മരിച്ചത്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അയിരൂർ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.