സംസ്ഥാനത്ത് വീണ്ടും സ്വർണവില ഇടിഞ്ഞു. ഇന്ന് 80 രൂപ ഇടിഞ്ഞ് സ്വർണവില പവന് 43560 എന്ന നിരക്കിലെത്തി. ഇന്നലെയും സ്വർണവില പവന് 80 രൂപ ഇടിഞ്ഞിരുന്നു. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5445 രൂപയിലെത്തി. ഇന്നലെ സ്വർണവില ഗ്രാമിന് 5455 രൂപയായിരുന്നു.തുടർച്ചയായ വിലയിടിവിന് ശേഷം ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സ്വർണവില വർധിച്ചിരുന്നത്. ഒരു പവൻ സ്വർണത്തിന് 80 രൂപ വർധിച്ച് ശനിയാഴ്ച സ്വർണവില 43720 രൂപയിലെത്തിയിരുന്നു. തുടർന്ന് മൂന്ന് ദിവസം വിലയിൽ മാറ്റമുണ്ടായില്ല. ഇന്നലെ 80 രൂപ ഇടിഞ്ഞ് പവന് 43640 രൂപയിലെത്തി. ഗ്രാമിന് ഇന്നലെ 5455 രൂപയായിരുന്നു.
അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടങ്ങൾ തന്നെയാണ് സ്വർണവില ഇടിയാനുള്ള പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് നാല് ശതമാനത്തിലേക്ക് താഴ്ന്നത് സ്വർണം വിപണിയിൽ തിരിച്ചടി നേരിടാൻ കാരണമായി.