സംസ്ഥാനത്തെത്തുന്ന മുഴുവൻ അതിഥി തൊഴിലാളികളേയും രജിസ്റ്റർ ചെയ്യുന്നതിന് രജിസ്ട്രേഷൻ പോർട്ടൽ സജ്ജമായി. അതിഥി തൊഴിലാളികൾ, അവരുടെ കരാറുകാർ, തൊഴിലുടമകൾ എന്നിവർക്കും രജിസ്റ്റർ ചെയ്യാം. മൊബൈൽ നമ്പർ ഉപയോഗിച്ചാണ് പേരു വിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ടത്. ആവാസ് ഇൻഷുറൻസ് പരിരക്ഷ അടക്കമുള്ള എല്ലാ ആനുകൂല്യങ്ങൾക്കും അതിഥി പോർട്ടൽ വഴിയുള്ള രജിസ്ട്രേഷൻ നിർബന്ധമാണെന്ന് ലേബർ ഡിപ്പാർട്ടുമെന്റ് അറിയിക്കുന്നു. മലയാളം, തമിഴ്, ഹിന്ദി, ബംഗ്ലാ ഉൾപ്പെടെ ഒമ്പത് ഭാഷകളിൽ പോർട്ടൽ സേവനം ലഭ്യമാണ്.
രജിസ്ട്രേഷൻ ലിങ്ക്: https://athidhi.lc.kerala.gov.in/