ആഗസ്റ്റ് 27 മുതല്‍ തലസ്ഥാനത്ത് നടക്കുന്ന ഓണം വാരാഘോഷത്തിന്റെ ഭാഗമായി ഫുഡ് സ്റ്റാള്‍ ഉദ്ഘാടന ദിവസമായ ആഗസ്റ്റ് 24 ന് പായസ മത്സരം സംഘടിപ്പിക്കും. ഈ വര്‍ഷം അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി ചെറുധാന്യങ്ങള്‍ ഉപയോഗിച്ചുള്ള പായസ മത്സരമാണ് നടത്തുക. ഫുഡ് ഫെസ്റ്റിവല്‍ സ്റ്റാളുകളുടെ ഉദ്ഘാടനം ആഗസ്റ്റ് 24 ന് വൈകിട്ട് 4 മണിക്ക് ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി ജി. ആര്‍ അനില്‍ നിര്‍വഹിക്കും. വിജയികള്‍ക്കുള്ള സമ്മാനം ഈ ചടങ്ങില്‍ വെച്ച് നല്‍കും. തിരുവനന്തപുരം ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.
.
.
#onam #payasam #desert