പോത്തൻകോട് :കുഴഞ്ഞു വീണ തിനെ തുടർന്ന് ആശുപത്രിയിൽപ്രവേശിപ്പിച്ച യുവതി മരിച്ചു .തോന്നയ്ക്കൽ പാട്ടത്തിൻകര ദീപ്തി ഭവനിൽ ഉണ്ണിയുടെ ഭാര്യ സിന്ധു (49)ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി വീട്ടിൽ വച്ചു കുഴഞ്ഞു വീണ സിന്ധുവിനെ ഹോസ്പിറ്റലിൽ കൊണ്ട് പോയെങ്കിലും രക്ഷിക്കാനായില്ല. കിഡ്നി സംബന്ധമായ അസുഖബാധിതയായിരുന്നു.സിന്ധുവിന്റെ ഭർത്താവ് ഉണ്ണി കിടപ്പുരോഗിയാണ്. മക്കൾ അശ്വതി, അഥിതി ഇരുവരും വിദ്യാർത്ഥികളാണ്.