പറയാതെ വയ്യ ഭയങ്കര വലിയ നിരക്ക് തന്നെയാണ് ഇവിടെ ഈടാക്കുന്നത്. അതേസമയം ഹൈവേയിൽ ഒരുപാട് നെഗറ്റീവ്കളും ഉണ്ട്. ഇപ്പോഴും നഗരത്തിൽ പോലും സ്ട്രീറ്റ് ലൈറ്റുകൾ ഇല്ല, ഉള്ള കുറച്ച് സ്ഥലങ്ങളിൽ പലപ്പോഴും അത് കത്താറില്ല. പലസ്ഥലങ്ങളിലും സർവീസ് റോഡുകൾ വളരെ വീതി കുറവാണ്, ചിലയിടങ്ങളിൽ വെള്ളക്കെട്ടും ഉണ്ടാവാറുണ്ട്. കൂടാതെ നഗരപ്രദേശത്ത് ഓടകൾ ഓപ്പൺ ആണ്. അത് മാത്രമല്ല സിഗ്നൽ ഫ്രീ യാത്ര ഉദ്ദേശിക്കുന്ന ഈ ഹൈവേയിൽ, ഈഞ്ചക്കൽ പോലുള്ള സ്ഥലങ്ങളിൽ മാത്രമല്ല മറ്റു ചിലയിടങ്ങളിലും ട്രാഫിക് ബ്ലോക്കുകൾ സ്ഥിര കാഴ്ചയാണ്. തിരുവല്ലത്തെ കഥ പറയാതിരിക്കുന്നതാണ് ഭേദം !
ഇത്രയും പ്രശ്നങ്ങൾ ഉള്ള ഈ ഹൈവേയിലാണ് ഹൈവേ അതോറിറ്റി അതിഭീകര ട്രോൾ നിരക്കുകൾ ഈടാക്കാൻ തുടങ്ങിയിരിക്കുന്നത് !