മോഷണശ്രമത്തിനിടയിൽ നാട്ടുകാരാണ് വെള്ളംകുടി ബാബുവിനെ പിടികൂടിയത്. ഇയാൾ പിന്നീട് ചടയമംഗലം പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. അടച്ചിട്ട വീട്ടിന്റെ വാതിൽ ഇയാൾ പൊളിക്കാൻ ശ്രമിക്കുന്നത് അയൽവാസികളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. നാട്ടുകാർ തടഞ്ഞുവെച്ചതിനെ തുടർന്ന് സംഭവസ്ഥലത്തെത്തിയ ചടയമംഗലം പോലീസ് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.ഏരൂർ, കുളത്തൂപ്പുഴ, കടക്കൽ, കൊട്ടാരക്കര, വലിയമല, പുനലൂർ, ചിതറ, പള്ളിക്കൽ, വർക്കല എന്നീ സ്റ്റേഷനുകളിലായി മുപ്പതോളം മോഷണ കേസുകളുണ്ട് ഇയാളുടെ പേരിൽ. അഞ്ചലിൽ ഒരു വധശ്രമ കേസിലെയും പ്രതിയാണ് പിടിയിലായ വെള്ളംകുടി ബാബു. കടക്കൽ സ്റ്റേഷനിൽ 2022ലെ മോഷണ കേസുമായി ബന്ധപ്പെട്ട് ഒരുവർഷം തടവുശിക്ഷ അനുഭവിച്ചശേഷം കഴിഞ്ഞയാഴ്ച്ചയാണ് ഇയാൾ കൊട്ടാരക്കര സബ് ജയിലിൽനിന്ന് പുറത്തിറങ്ങിയത്. ഇതിനിടയിൽ ഇയാൾ ഏരൂർ പള്ളിയുടെ വഞ്ചി പൊളിക്കുകയും ചെയ്തിരുന്നു.