ഹിന്ദുസ്ഥാനി സംഗീതത്തിൽ തബലയിൽ വിസ്മയം തീർക്കുന്ന ഹരിലാലിന്റെ വിരലുകൾ നിശ്ചലമായി.ആ ജീവൻ എന്നെന്നേയ്ക്കുമായി അണഞ്ഞു. ഞങ്ങളുടെ നേതൃത്വത്തിൽ ജീവകല തുടങ്ങുന്നത് ഹരിലാലിന്റെപ്രേരണയായിരുന്നു. കോവിഡ് തുടങ്ങുന്നതുവരെ തബല ക്ലാസ് മുടങ്ങാതെ നടന്നിരുന്നു.
ശ്രീകുമാരൻ തമ്പിസാർ ഉൾപ്പെടെയുള്ള പ്രഗത്ഭർ പങ്കെടുത്ത് ഹരിദം എന്ന പേരിൽ മുദാക്കൽ ഹരിലാലിന് ഞങ്ങൾ നൽകിയ ആദരവ് എന്നും ഓർമ്മയിലുണ്ടാവും. ദേവരാജൻ മാസ്റ്ററുമായുള്ള അടുപ്പം കലാകാരൻ എന്ന നിലയിൽ ഹരിക്കുള്ള അംഗീകാരമായിരുന്നു. എങ്കിലും അർഹിക്കുന്ന പരിഗണന ഹരിക്ക് കിട്ടിയോ എന്ന് അറിയില്ല. ചെറിയ പ്രായത്തിലുള്ള വേർപാട് ഉൾക്കൊള്ളാൻ പ്രയാസമാണ്. അദ്ദേഹത്തിന്റെ വേർപാടിൽ കുടുംബത്തിനും മിത്രങ്ങൾക്കുമുള്ളദുഃഖത്തിൽ പങ്കു ചേരുന്നു... ജീവകല