കൊല്ലം നീണ്ടകരയിൽ ട്രോളിങ് ബോട്ട് മുങ്ങി. ലിറ്റി ലിജോ എന്ന ബോട്ടാണ് നീണ്ടകര അഴിമുഖത്തെ മണൽത്തിട്ടയിൽ തട്ടി തകർന്ന് കടലിൽ മുങ്ങിയത്. മത്സ്യബന്ധനം കഴിഞ്ഞെത്തിയ ബോട്ടായിരുന്നു ഇത്. ബോട്ടിലെ തൊഴിലാളികൾ രക്ഷപ്പെട്ടു.സമീപത്തുണ്ടായിരുന്ന മൽസ്യത്തൊഴിലാളികളാണ് വള്ളത്തിൽ കയറ്റി ഇവരെ രക്ഷപ്പെടുത്തിയത്.ഈ ഭാഗത്ത് ശരിയായി ഡ്രഡ്ജിങ്ങ് നടത്താത്തതാണ് അപകടത്തിന് കാരണമെന്നാണ് ആരോപണം.