കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ആംബുലൻസ് പൈലറ്റ് സുജിത്ത് ബി, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ നന്ദകുമാർ എന്നിവർ ഉടൻ സ്ഥലത്തെത്തി. എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ നന്ദകുമാറിന്‍റെ പരിശോധനയിൽ പ്രസവം എടുക്കാതെ യുവതിയെ ആംബുലൻസിലേക്ക് മാറ്റുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ല എന്ന് മനസ്സിലാക്കി വീട്ടിൽ തന്നെ പ്രസവം എടുക്കാൻ വേണ്ട സജ്ജീകരണങ്ങൾ ഒരുക്കുകയായിരുന്നു.4.25ന് നന്ദകുമാറിന്‍റെ പരിചരണത്തിൽ യുവതി കുഞ്ഞിന് ജന്മം നൽകി. തുടർന്ന് അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപെടുത്തി ഇരുവർക്കും നന്ദകുമാർ പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി. അമ്മയെയും കുഞ്ഞിനെയും ഉടൻ ആംബുലൻസ് പൈലറ്റ് സുജിത്ത് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇരുവരും സുഖമായിരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.