കടയ്ക്കൽ ചുണ്ടയിൽ നാലുപേർക്ക് കുത്തേറ്റു

കടയ്ക്കൽ ചുണ്ടയിൽ ബിജു ഭവനിൽ നാല് പേർക്കാണ് കുത്തേറ്റത് . ബിജു , രാജി ,ലീല ,സുബാഷ് എന്നിവർക്കാണ് കുത്തേറ്റത്.

നിലമേൽ പനക്കുന്നിൽ ശ്രീനാഥാണ് ഇവരുടെ വീട്ടിൽ കയറി കുത്തിയത്. 
ഇന്ന് 6.30മണിയോടെയാണ് സംഭവം , പരിക്കേറ്റവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും അവിടെനിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റി.

പ്രതിയെ കടയ്ക്കൽ പോലീസ് കസ്റ്റഡിയിൽ എടുത്തു, സോഷ്യൽ മീഡിയയിലൂടെയുള്ള തർക്കമാണ് ഈ കൃത്യം ചെയ്യാൻ കാരണമെന്നാണ് പ്രതി പറയുന്നത്.  
രാജിയും ശ്രീനാഥും കൂടി സോഷ്യൽ മീഡിയയിൽ ഉണ്ടായ വാക്ക് തർക്കത്തോടെയാണ് സംഭവത്തിന് തുടക്കം. രാജിയെ ആക്രമിച്ചത് കണ്ട് തടയാൻ ശ്രമിച്ചവരെയുമാണ് പ്രതി കുത്തി പരിക്കേൽപ്പിച്ചത് .

രാജിയുടെ സ്ഥിതി ഗുരുതരമാണ്. നാലോളം കുത്തുകൾ രാജിയുടെ ശരീരത്തിൽ എറ്റിട്ടുണ്ട്. ബാക്കിയുള്ളവരുടെ സ്ഥിതി ഗുരുതരമല്ല. പ്രതിയെ നാട്ടുകാർ തടഞ്ഞുവച്ചു പോലീസിൽ ഏൽപ്പിക്കുകയായിരുന്നു..!