സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വേറിട്ട കാഴ്ച ഒരുക്കി കീഴാറ്റിങ്ങൽ വൈ. എൽ.എം.യു.പി.എസിലെ വിദ്യാർത്ഥികൾ

കീഴാറ്റിങ്ങൽ: 2023-ലെ വിപുലമായ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ മുന്നോടിയായി കീഴാറ്റിങ്ങൽ വൈ. എൽ.എം.യു.പി.എസിലെ കുട്ടികളും അധ്യാപകരും സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ധീരനായ വക്കം അബ്ദുൾ ഖാദറിൻ്റെ സ്മൃതി മണ്ഡപത്തിൽ പുഷ പാർച്ചന നടത്തി. വിദ്യാർത്ഥി പ്രതിനിധി അദ്ദേഹത്തിൻ്റെ ജീവചരിത്രം വായിച്ചു കേൾപ്പിച്ചു.ചടങ്ങിൽ കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ അൻസർ പെരുംകുളം, അധ്യാപകരായ ശ്രീമതി രജി രാജ്, ശ്രീ.ജമീൽ, നിസ്സി, സജിത്ത് എന്നിവർ നേതൃത്വം നൽകി. സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്തൽ, സന്ദേശ റാലി, വിവിധ കലാപരിപാടികൾ, ക്വിസ് മത്സരം ദേശഭക്തിഗാന മത്സരം, ദേശീയഗാനാലാപനം എന്നിങ്ങനെ നിരവധി പരിപാടികൾ സ്കൂളിൽ സംഘടിപ്പിക്കും.