സ്മാര്‍ട്ട് മീറ്ററിനായുള്ള ടോടെക്‌സ് പദ്ധതി വേണ്ടെന്നും മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കി. പകരം ബദല്‍ പദ്ധതികള്‍ ആരായണമെന്നും കെഎസ്ഇബി സ്വന്തം നിലയ്ക്ക് നടപ്പാക്കണമെന്നും നിര്‍ദേശിച്ചു. വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതലയോഗത്തിന്റെതാണ് തീരുമാനം.
കേന്ദ്ര വൈദ്യുത നിലയങ്ങളിലെ സാങ്കേതിക തകരാര്‍ മൂലം കേന്ദ്ര വിഹിതത്തിലുണ്ടായ കുറവ് പരിഹരിച്ചെങ്കിലും പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്നു വില കൂടിയ വൈദ്യുതി വാങ്ങുന്നതു മൂലമുള്ള സാമ്പത്തിക പ്രതിസന്ധി തുടരുകയാണ്. പുറത്തു നിന്ന് 500 മെഗാവാട്ട് വാങ്ങാനുള്ള ടെന്‍ഡര്‍ സെപ്റ്റംബര്‍ 4ന് തുറക്കുമ്പോള്‍ ന്യായ വിലയ്ക്ക് മതിയായ വൈദ്യുതി ലഭിച്ചാല്‍ മാത്രമേ വരും മാസങ്ങളില്‍ ലോഡ് ഷെഡിങ് ഒഴിവാകൂ.