ആറ്റിങ്ങൽ: കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി ഭീമൻ അത്തപ്പൂക്കളം ഒരുക്കി ജനശ്രദ്ധനേടിയ തോക്കാലയിൽ പൗരസമിതി ഈ വർഷവും ഭീമൻ അത്തം ഒരുക്കുന്നതിന്റെ തയ്യാറെടുപ്പിലാണ്. 'ദി സീക്രട്ട് ഓഫ് കുരുക്ഷേത്ര' എന്നതാണ് ഈ വർഷത്തെ അത്തത്തിന്റെ തീം.
ജനപ്രിയമായ തോക്കാല പൗരസിമിതിയുടെ അത്തപ്പൂക്കളം കാണുവാനായി ജില്ലയുടെ പല ഭാഗത്ത് നിന്ന് ആളുകൾ എത്താറുണ്ട്. സഹോദരങ്ങളായ ആർട്ടിസ്റ്റ് സത്യപാലും, ആർടിസ്റ്റ് ബാലുവുമാണ് അത്തപ്പൂക്കളം ഒരുക്കുന്നത്. ഒറ്റൂർ പഞ്ചായത്തിലെ തോക്കാല മഹാവിഷ്ണു ക്ഷേത്രത്തിന് മുന്നിലായിയാണ് ഇവർ അത്തം പൂക്കളം ഒരുക്കുന്നത്.