കല്ലമ്പലം: മാവിന്മൂടിന് സമീപം കുളത്തിൽ കഴിഞ്ഞദിവസം യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം ആണെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കല്ലമ്പലം പോലീസ് കസ്റ്റഡിയിൽ എടുത്ത നാല് പേരെ ചോദ്യം ചെയ്തതിൽ ഒരാൾ കുറ്റം സമ്മതിച്ചു . ചിറ്റാഴിക്കോട് കോലകത്ത് വീട്ടിൽ ബാബുവിന്റെ മകൻ രാജു(37)വിന്റെ മൃതദേഹമാണ് കുളത്തിൽ കാണപ്പെട്ടത്.മകന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് അച്ഛൻ ആരോപിച്ചിരുന്നു. കുളത്തിൽ നിന്നും മൃതദേഹം കണ്ടെത്തുന്നതിന് തലേദിവസം വൈകിട്ട് കുളത്തിന്റെ കരയിൽ രാജുവിനോടൊപ്പം മദ്യപിക്കാൻ ഉണ്ടായിരുന്ന നാലു പേരെയാണ് കല്ലമ്പലം പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ഇവരെ കുളത്തിന് സമീപവും കൊണ്ടുവന്ന് ചോദ്യം ചെയ്തിരുന്നു.
വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവും ആണ് കൊല്ലപ്പെട്ട രാജു.