ചാർജ് ചെയ്യുന്നതിനിടെ തീപിടിച്ച് ഇലക്ട്രിക് സ്കൂട്ടറും സമീപമുണ്ടായിരുന്ന കാറും കത്തി നശിച്ചു; വീടിന്റെ ജനാലകളും കത്തിയ നിലയിൽ

തൃശ്ശൂര്‍ മാള പുത്തൻചിറയിൽ ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെ തീപിടിച്ച് കത്തി നശിച്ചു.സമീപത്ത് ഉണ്ടായിരുന്ന കാറിലേക്കും തീ പടർന്നു. ഇന്നലെ രാത്രി 11 മണിയോടെ പുത്തൻചിറ കണ്ണായി മൂലയിൽ അമ്പുക്കൻ സെബാസ്റ്റ്യൻ്റെ വീട്ടിലാണ് സംഭവം. 

രാത്രി 11 മണിയോടെ ശബ്ദം കേട്ടാണ് വീട്ടുകാർ പുറത്തേക്ക് വന്നത്. സ്കൂട്ടറിൽ നിന്നുള്ള തീ ആണ് കാറിലേക്ക് പടര്‍ന്നത്. അവിടെ നിന്നും വീടിന്റെ ജനാലകളിലേക്കും തീ പടർന്നു. വീടിന്റെ ജനലുകൾ കത്തി നശിച്ച നിലയിലാണ്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് മാള അഗ്നിരക്ഷ സേന എത്തി തീ അണയ്ക്കുകയായിരുന്നു. തീ പടർന്നത് കണ്ടപ്പോൾ വീട്ടുകാർ പുറത്തേക്ക് ഇറങ്ങിയതിനാൽ ദുരന്തം ഒഴിവായി.തീ പിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല.