ആർമി പബ്ലിക് സ്‌കൂളുകളിൽ അധ്യാപകരാകാൻ അവസരം

വിവിധ കന്റോൺമെന്റിനും മിലിറ്ററി സ്റ്റേഷനും കീഴിലെ ആർമി 
പബ്ലിക് സ്‌കൂളുകളിൽ അധ്യാപകരാകാൻ അവസരം. കേരളത്തിൽ വില്ലിങ്ടൺ, 
തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിലാണ് സ്കൂളുകൾ. സെപ്റ്റംബർ 10 വരെ 
ഒാൺലൈനായി അപേക്ഷിക്കാം.
∙തസ്തികകൾ: പിജിടി (ഇംഗ്ലിഷ്, ഹിന്ദി, ഇക്കണോമിക്സ്, ഹിസ്റ്ററി, 
ജോഗ്രഫി, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, ഹോം സയൻസ്, മാത്‌സ്, ഫൈൻ ആർട്സ്, 
ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ബയോടെക്നോളജി, അക്കൗണ്ടൻസി, ബിസിനസ് 
സ്റ്റഡീസ്, കംപ്യൂട്ടർ സയൻസ്, ഇൻഫർമാറ്റിക്സ് പ്രാക്ടീസസ്, ഫിസിക്കൽ 
എജ്യുക്കേഷൻ), ടിജിടി (സാൻസ്ക്രിട്, ഹിന്ദി, ഇംഗ്ലിഷ്, സോഷ്യൽ സ്റ്റഡീസ്, 
മാത്‌സ്, സയൻസ്, കംപ്യൂട്ടർ സയൻസ്, ഫിസിക്കൽ എജ്യുക്കേഷൻ), പിആർടി 
(ഫിസിക്കൽ എജ്യുക്കേഷൻ).
∙യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തിൽ ബിരുദം/പിജി, ബിഎഡ്.
നിയമനം ലഭിക്കുമ്പോൾ സി–ടെറ്റ്/ടെറ്റ് യോഗ്യത വേണം
∙പ്രായം: തുടക്കക്കാർ 40 ൽ താഴെ, പ്രവൃത്തിപരിചയമുള്ളവർ: 57 ൽ താഴെ
∙തിരഞ്ഞെടുപ്പ്: ഒാൺലൈൻ സ്‌ക്രീനിങ് ടെസ്റ്റ്, ഇന്റർവ്യൂ, ടീച്ചിങ് അഭിരുചി, കംപ്യൂട്ടർ പ്രഫിഷ്യൻസി അടിസ്ഥാനമാക്കി.
സെപ്റ്റംബർ 30, ഒക്ടോബർ ഒന്ന് തീയതികളിലാണു ടെസ്റ്റ്. തിരുവനന്തപുരത്തും പരീക്ഷാകേന്ദ്രമുണ്ട്.