എൻജിനീയറിങ് വിദ്യാർത്ഥി സ്വകാര്യ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ

കോളേജ് ഓഫ് എൻജിനീയറിങ് തിരുവനന്തപുരം (സി ഇ ടി ) ലെ വിദ്യാർത്ഥിയെ സ്വകാര്യ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി നെയ്യാറ്റിൻകര തിരുപ്പുറം ശ്രീവത്സത്തിൽപരേതനായ കൃഷ്ണകുമാറിന്റെയും.
രശ്മിയുടെയും മകനും ഒന്നാം വർഷ കമ്പ്യൂട്ടർ ഇഞ്ചിനിയറിംഗ് വിദ്യാർത്ഥിയുമായ ശരത്കൃഷ്ണൻ (20) നെ ആണ് അമിതമായ അളവിൽ ഗുളിക ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടത്. ശ്രീകാര്യം അമ്പാടി നഗറിൽ ഉള്ള സ്വകാര്യ ഹോസ്റ്റലിലാണ് താമസിയ്ക്കുന്നത് . ഉച്ചയായിട്ടും മുറി തുറക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ ശ്രീകാര്യം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.തുടർന്ന് സ്ഥലത്തെത്തിയ പോലീസ് മുറി തള്ളി തുറന്നപ്പോൾ അബോധാവസ്ഥയിൽ കിടന്ന ശരത്കൃഷ്ണയെ പൊലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും മരണം നേരത്തെ നടന്നതായി ഡോക്ടർമാർ സ്ഥിതീകരിച്ചു. ശരത്കൃഷ്ണന്റെ കിട്ടിയ ആത്മഹത്യാക്കുറിപ്പിൽ തന്റെ മരണത്തിൽ മറ്റാർക്കും പങ്കില്ല എന്ന് എഴുതിയിരുന്നതായി ശ്രീകാര്യം പൊലീസ് അറിയിച്ചുപഠന ഭാരമാകാം ജീവനൊടുക്കാൻ കാരണമെന്ന് പൊലീസ് സംശയിക്കുന്നു. ഹോസ്റ്റലിൽ താമസിയ്ക്കുന്ന ശരത് കൃഷ്ണൻ സാധാരണയായി അവധി ദിവസങ്ങളിൽ വീട്ടിൽ പോകാറുണ്ട്. എയർപോർട്ട് ജീവനക്കാരനായ അച്ഛൻ കൃഷ്ണകുമാർ നേരത്തെ ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. മരിച്ച ശരത്കൃഷ്ണന്റെ അമ്മ രശ്മി പൂവാർ പഞ്ചായത്തിലെ എൻജിനീയറാണ്.സഹോദരി 
ശാലിനി കൃഷ്ണൻ റവന്യു വകുപ്പ് ജീവനക്കാരിയാണ്.മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ .