ചാത്തന്നൂർ : ഭാര്യയെ ക്രൂരമായി തല്ലിചതച്ചു കൊടുവാൾ കൊണ്ട് വെട്ടി പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ. കല്ലുവാതുക്കൽ പാറയിൽ തങ്കം വീട്ടിൽ സന്തോഷ് (50)നെയാണ് കല്ലുവാതുക്കൽ പോലിസ് അറസ്റ്റ് ചെയ്തത്.ഭാര്യ ശ്രീലേഖ(47)നെ ഗുരുതരമായ പരിക്കുകളോടെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സ തേടി.സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെയാണ് സ്ത്രീധനത്തിന്റെ പേരിലും മറ്റും നിരന്തരമായി വഴക്ക് ഉണ്ടാവുമായിരുന്നു കഴിഞ്ഞ 6ന് സന്തോഷ് ചുറ്റിക ഉപയോഗിച്ച് ശ്രീലേഖയെ ആക്രമിക്കുകയും തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി തിരികെ വന്ന ശ്രീലേഖയെ 8-)o തീയതി വീണ്ടും കൊടുവാൾ ഉപയോഗിച്ച് വെട്ടുകയും ചെയ്തതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ശ്രീലേഖയെ നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയും പോലീസിൽ അറിയിക്കുകയും ചെയ്തു തുടർന്ന് പോലീസ് സന്തോഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പാരിപ്പള്ളി പോലീസ് കേസെടുത്ത് സന്തോഷിനെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.