ആറ്റിങ്ങൽ::.- പിണറായി ഭരണം കൊണ്ട് സർവത്ര മേഖലയിലും പൊന്നോണ നാളുകളിൽ പോലും ദുരിതമനുഭവിക്കുന്ന നാടായി കേരളത്തെ മാറ്റിയെടുക്കാൻ ഇടതു സർക്കാരിന് കഴിഞ്ഞു. മാസങ്ങളുടെ ഇടവേളയിൽ മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്ക് എതിരെ പുതിയ പുതിയ അഴിമതികളുടെ ശക്തമായ തെളിവുകൾ ഒന്നിനു പിറകെ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ
മാസപ്പടി വിവാദത്തിൽ പ്രതിഷേധിച്ച്
RSP ആറ്റിങ്ങൽ യോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റവിചാരണ ചെയ്തുകൊണ്ട് മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് ആറ്റിങ്ങൽ കച്ചേരി നടയിൽ പ്രതിഷേധിച്ചു. രാധാകൃഷ്ണക്കുറുപ്പ് അധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വക്കേറ്റ് A.ശ്രീധരൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം സെക്രട്ടറി അനിൽ ആറ്റിങ്ങൽ കുറ്റപത്രം വായിച്ചു മണ്ഡലത്തിലെ ആർഎസ് പി പ്രവർത്തകർ പങ്കെടുത്തു