ചെമ്പഴന്തിയില്‍ ജന്മനക്ഷത്രഗുരുപൂജബുക്കിംഗ് തുടരുന്നു.

ചെമ്പഴന്തി : വയല്‍വാരം വീട്ടില്‍ ജന്മനക്ഷത്ര ഗുരുപൂജ നടത്താന്‍ ഗുരുദേവ ഭക്തര്‍ ഏറെ താല്‍പ്പര്യം കാട്ടുന്നു. പൂജ ബുക്കിംഗിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി നിത്യേനയെന്നോണം ചെമ്പഴന്തി ഗുരുകുലത്തിലേക്ക് ഫോണ്‍വഴിയും നേരിട്ടും ഒട്ടേറേപേര്‍ ബന്ധപ്പെട്ടുവരുന്നതായി ഗുരുകുലം ഓഫീസില്‍ നിന്നും അറിയിച്ചു. ചിങ്ങം ഒന്ന് മുതല്‍ പൂജകള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് നിത്യേന പൂജയുണ്ടാകും.

ഗുരുദേവന്‍റെ അവതാരം കൊണ്ട് പുണ്യം നിറഞ്ഞ ചെമ്പഴന്തിയില്‍ ഒരു ദിവസം തനിച്ചോ കുടുംബത്തോടൊപ്പമോ താമസിച്ച് ജന്മനക്ഷത്രഗുരുപൂജ നടത്തുവാനുള്ള അവസരം ലഭിക്കുന്നത് ഭക്തര്‍ക്ക് പ്രിയങ്കരമാകുന്നു. സ്വന്തം നക്ഷത്രത്തില്‍ പൂജ നടത്തുന്നതിനൊപ്പം ഗുരുദേവ ജന്മനക്ഷത്രമായ പ്രതിമാസ ചതയം നാളിലും പൂജ നടത്തുന്നവരുമുണ്ട്. ചിങ്ങം ഒന്നിനും തുടര്‍ന്നുള്ള ദിവസങ്ങളിലും ഗുരുജയന്തി ദിനമായ ആഗസ്റ്റ് 31 നും കൂടുതല്‍ പൂജകളുണ്ടാകും.
വിവരങ്ങള്‍ക്ക് - 8281119121, 0471- 2592721.