ഭാഗത്തെ വയലിൽ സ്വകാര്യ വ്യക്തിയുടെ കുളത്തിലാണ് യുവാവിന്റെ മൃതദേഹം കാണപ്പെട്ടത്. ചിറ്റായിക്കോട് സ്വദേശി ബാബുവിന്റെ മകൻ രാജു എന്ന 39 കാരന്റെ മൃതദേഹമാണ് ഇന്ന് വൈകുന്നേരത്തോടെ കുളത്തിൽ വെള്ളത്തിനു മുകളിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ പ്രദേശവാസി കണ്ടെത്തിയത്. ചിറ്റായക്കോടിനും കുന്നുംപുറത്തിനും ഇടയിൽ വയലിലെ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം അറിഞ്ഞ ഉടൻ കല്ലമ്പലം പോലീസും നാവായിക്കുളത്തു നിന്നും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെടുത്തു. തുടർന്ന് ആംബുലൻസ് വരുത്തി പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സ്റ്റേഷൻ ഓഫീസർ അഖിൽ എസ് ബി യുടെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ശ്രീകുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഷജീർ, അരവിന്ദൻ എം, അനീഷ് എൻ എൻ, ഹോം ഗാർഡ് മാരായ സലിം, ജയചന്ദ്രൻ എന്നിവർ ദൗത്യത്തിൽ പങ്കെടുത്തു. ഇതിൽ അരവിന്ദൻ,അനീഷ് എന്നീ സേനാംഗങ്ങളാണ് കുളത്തിലിറങ്ങി മൃതദേഹം കരയ്ക്കെടുത്തത്. മൃതദേഹത്തിൽ നിന്നും ദുർഗന്ധം വമിച്ചിരുന്നതായും, മൃതദേഹത്തിന് ഒരു ദിവസമെങ്കിലും പഴക്കമുള്ളതായും ഉദ്യോഗസ്ഥർ അറിയിച്ചു. മരണത്തിൽ ദുരൂഹത ഇല്ലെന്നാണ് പ്രാഥമിക നിഗമനം. കല്ലമ്പലം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു വരുന്നു.