ആറ്റിങ്ങലിൽ കട്ടപ്പയുടെ പ്രതിഷേധം വ്യത്യസ്തമാകുന്നു

കട്ടപ്പയുടെ പ്രതിഷേധം വ്യത്യസ്തമാകുന്നു...ആറ്റിങ്ങൽ കരിച്ചയിൽ 5 - 11 വാർഡുകളെ ബന്ധിപ്പിക്കുന്ന കാലപ്പഴക്കം ബാധിച്ച കരുത്തലക്കൽ പാലത്തിന്റെ അപകട സ്ഥിതി മാറ്റണം എന്നാവശ്യപ്പെട്ടു നാട്ടുകാർ കട്ടപ്പയുടെ പേരിൽ പ്രതിഷേധത്തിൽ .നൂറുകണക്കിന് ആളുകളുടെ ദൈനം ദിന ആവശ്യങ്ങളെ തന്നെ ബാധിക്കാനിടയുള്ള ഈ വിഷയത്തിൽ ജനപ്രതിനിധികൾ അടക്കം ഉള്ളവരുടെ മൗനം നാട്ടുകാർക്കിടയിൽ അമർഷം സൃഷ്ടിച്ചിട്ടുണ്ട്.പന്നിശല്യം രൂക്ഷമായ ഈ പ്രദേശത്ത് തെരുവുവിളക്കുകൾ പോലും കത്താറില്ല അതിനിടയിൽ പാലം കൂടി തകർന്നാൽ തങ്ങൾ എന്ത് ചെയ്യും എന്നതാണ് നാട്ടുകാരുടെ വേവലാതി.
യുവജന സംഘടനകൾ ഉൾപ്പെടെ രാഷ്ട്രീയ ഭേദമന്യേ നിവേദനങ്ങളടക്കം നൽകിയ വിഷയത്തിൽ തുടർ നടപടികൾ വൈകുന്നത് ജനാധിപത്യ വിരുദ്ധമായ നടപടിയാണ് എന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. തുടർ നടപടികൾ അധികാരികൾ കൈക്കൊള്ളും എന്ന പ്രത്യാശയും നാട്ടുകാർ പങ്കുവെയ്ക്കാൻ മടിച്ചില്ല.