കേരള പുലയർ മഹാസഭയുടെ ആഭിമുഖ്യത്തിൽ ഊരുപൊയ്ക വലിയവിള മുക്കിൽ അയ്യൻകാളി ജന്മദിനം ആഘോഷിച്ചു.
ഇടയ്ക്കോട് വില്ലേജ് റെസിഡൻസ് വെൽഫെയർ സഹകരണ സംഘം പ്രസിഡന്റ് ഊരുപൊയ്ക അനിൽ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ സെക്രട്ടറി ടി എസ് അനീഷിന്റെ അധ്യക്ഷതയിൽ സി ഗോപകുമാർ, ടി എസ് ബിനു, എസ് പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.