നടിയെ ആക്രമിച്ച കേസില്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീകോടതി ഇന്ന് പരിഗണിക്കും. വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാണ് ആവശ്യം.അതേസമയം നടിയെ ആക്രമിച്ച കേസില്‍ വിധി പറയാന്‍ കൂടുതല്‍ സമയം തേടി വിചാരണ കോടതി ജഡ്ജി സുപ്രീംകോടതിയില്‍. എട്ടുമാസം കൂടി സമയം തേടി ജഡ്ജി ഹണി എം വര്‍ഗീസ് സുപ്രീംകോടതിക്ക് കത്ത് നല്‍കി.വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ജഡ്ജി കത്തില്‍ ആവശ്യപ്പെട്ടു. 2024 മാര്‍ച്ച് 31 വരെ സമയം അനുവദിക്കണമെന്നാണ് കത്തിലുള്ളത്. വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി അനുവദിച്ച സമയപരിധി ജൂലൈ 31ന് അവസാനിച്ചിരുന്നു.