കെ.എസ്.ആർ.ടി.സി. നെയ്യാറ്റിൻകര ഡിപ്പോയിലെ ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട ഒരു ഉല്ലാസ യാത്രയിൽ പങ്കെടുത്ത തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ സെന്ററിലെ നഴ്സിംഗ് ഓഫീസർ സവിത വിശേഷങ്ങൾ പങ്കു വച്ച കൂട്ടത്തിലാണ് അക്കാര്യം പറഞ്ഞത്. ആശുപത്രിയിലെ നവജാത ശിശുക്കളുടെ വിഭാഗത്തിലെ കുഞ്ഞുങ്ങളുടെ ചില വിഷയങ്ങൾ, കുറവുകൾ എല്ലാം സവിത സൂചിപ്പിച്ചു. യാത്ര കഴിഞ്ഞ ഉടൻ കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം ടീമും യാത്രക്കാരുടെ സംഘവും കൈ കോർത്ത് ശ്രീചിത്രയിലെ കുരുന്നുകൾക്കായി കുഞ്ഞുടുപ്പുകളും ഡയപ്പറും പുതപ്പുകളും ഒക്കെ വാങ്ങി. ഒരാഴ്ചക്കകം തങ്ങളുടെ സമ്മാനപ്പൊതികൾ അവർ ബജറ്റ് ടൂറിസം ടീമിനെ ഏൽപ്പിച്ചു. ബജറ്റ് ടൂറിസം ചീഫ് ട്രാഫിക് ഓഫീസറായ ജേക്കബ്ബ് സാംലോപ്പസ് നഴ്സിംഗ് ഓഫീസർ സവിതക്ക് കുരുന്നുകൾക്കായുള്ള സമ്മാനങ്ങൾ കൈമാറി. ചടങ്ങിൽ കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻ ജിത് മിഷ, ബജറ്റ് ടൂറിസം ടീം കോ - ഓർഡിനേറ്റർ എൻ . കെ.രഞ്ജിത്ത്, ജി.ജിജോ എന്നിവർ പങ്കെടുത്തു. ആനവണ്ടി യാത്രികരുടെ ഉദാത്തമായ പ്രവൃത്തിയിൽ മനം നിറയെ അഭിമാനവുമായി സവിതയും, ഉല്ലാസ യാത്രകൾക്കിടയിലെ ഹൃദയസ്പർശിയായ മറ്റൊരു സ്നേഹ സമ്മാനത്തിന്റെ സ്മരണകളുമായി ബജറ്റ് ടൂറിസം ചുമതലക്കാരും മടങ്ങി. കുരുന്നുകൾക്കുള്ള സ്നേഹ സമ്മാനങ്ങൾ സുമനസുകളുടെ സഹകരണത്തോടെ ഭാവിയിലും കൈമാറുമെന്ന് ബി.ടി.സി. ചീഫ് കോ ഓർഡിനേറ്റർ എൻ.കെ. രഞ്ജിത്ത് സൂചിപ്പിച്ചു.
കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്ലൈൻ - 0471-2463799
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 9497722205
ബന്ധപ്പെടാവുന്നതാണ്.
Like👍 share✅and subscribe▶️
🌐Website: www.keralartc.com
YouTube -
https://youtube.com/channel/UCQO70_lRhoPu__PMrnroIHg
facebook - https://www.facebook.com/KeralaStateRoadTransportCorporation/
linkedin
https://www.linkedin.com/in/ksrtc-mediacell-780522220/
Instagram - https://instagram.com/ksrtcofficial?utm_medium=copy_link
Dailyhunt - https://profile.dailyhunt.in/keralartc
Twitter -
https://twitter.com/transport_state?s=08
Threads -
https://www.threads.net/@ksrtcofficial
#ksrtc #cmd #btc #budjet_tourism