വിദ്യാർത്ഥികൾ സൈദ്ധാന്തിക അറിവ് നേടുക മാത്രമല്ല വർക്ക്‌ഷോപ്പുകൾ, ലാബ് സെഷനുകൾ എന്നിവയിലൂടെ പ്രായോഗിക അറിവും നേടുന്നു. ഇത് അവരെ വേഗത്തിൽ തൊഴിൽ കണ്ടെത്തുന്നതിന് സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഐ.ടി.ഐകളുടെ വികസനത്തിന് തുടർച്ചയായ പുരോഗതിയും നവീകരണവും ആവശ്യമാണ്. വ്യാവസായിക മേഖലയുടെ അഭൂതപൂർവമായ മാറ്റങ്ങൾക്കനുസരിച്ച് ഐ.ടി.ഐകൾ പൊരുത്തപ്പെടണം. ഓട്ടോമേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സുസ്ഥിര സമ്പ്രദായങ്ങൾ തുടങ്ങിയ സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തുന്നതിലൂടെ ഐ.ടി.ഐ ബിരുദദാരികൾക്ക് മുൻപന്തിയിലെത്താൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ആറ്റിങ്ങൽ ഐ.ടി.ഐയിലെ വർക്ക്‌ഷോപ്പ് പുതിയകാല ആവശ്യങ്ങൾക്കനുസരിച്ച് വിദ്യാർത്ഥികൾക്ക് സഹായകരമായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
നൈപുണ്യ വികസനത്തിന്റെ ഭാഗമായി ഒരുകോടി രൂപ ചെലവഴിച്ച് അത്യാധുനിക സൗകര്യങ്ങളോടുകൂടിയാണ് വർക്ക് ഷോപ്പ് മന്ദിരം നിർമിച്ചത്. ഐ.ടി.ഐ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഒ.എസ് അംബിക എം.എൽ.എ അധ്യക്ഷത വഹിച്ചു.