മുതലപ്പൊഴിയില്‍ വീണ്ടും അപകടം; വളളം മറിഞ്ഞു

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും അപകടം. മീന്‍ പിടിച്ച് മടങ്ങിവരികയായിരുന്ന മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ച വളളം മറിഞ്ഞു. വളളത്തില്‍ ഉണ്ടായിരുന്ന രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. പെരുമാതുറയില്‍ നിന്ന് പോയ റാഹത്ത് എന്ന വളളമാണ് അപകടത്തില്‍പ്പെട്ടത്.